سورة As-Sharh ( The Opening Forth)

سورة As-Sharh ( The Opening Forth) - Malayalam Karakunnu & Elayavoor عدد الآيات 8

നിന്റെ ഹൃദയം നിനക്കു നാം വിശാലമാക്കിയില്ലേ?
നിന്റെ ഭാരം നിന്നില്‍ നിന്നിറക്കി വെച്ചില്ലേ?
നിന്റെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം.
നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തു.
അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്.
നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം.
അതിനാല്‍ ഒന്നില്‍ നിന്നൊഴിവായാല്‍ മറ്റൊന്നില്‍ മുഴുകുക.
നിന്റെ നാഥനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുക.
مشاركة الموضوع