سورة An-Nas ( Mankind )

سورة An-Nas ( Mankind ) - Malayalam Karakunnu & Elayavoor عدد الآيات 6

പറയുക: ഞാന്‍ ശരണം തേടുന്നു, ജനങ്ങളുടെ നാഥനോട്.
ജനങ്ങളുടെ രാജാവിനോട്.
ജനങ്ങളുടെ ആരാധ്യനോട്.
ദുര്‍ബോധനം നടത്തി പിന്മാറുന്ന പിശാചിന്റെ ദ്രോഹത്തില്‍നിന്ന്.
അവന്‍, മനുഷ്യ മനസ്സുകളില്‍ ദുര്‍ബോധനം നടത്തുന്നവനാണ്.
മനുഷ്യരിലും ജിന്നുകളിലും പെട്ടവനും.
مشاركة الموضوع