Malayalam

Surah നാസ് - Aya count 6
Share
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
മനുഷ്യരുടെ രാജാവിനോട്‌.
മനുഷ്യരുടെ ദൈവത്തോട്‌.
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.